താനൂർ:വീടിന് പുറകില്‍ മീൻ വളർത്താൻ സ്ഥാപിച്ച ഫൈബര്‍ ബോക്‌സിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു.താനൂര്‍ കണ്ണന്തളിയിൽ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം.കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിന്‍ ആണ് മരിച്ചത്.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബര്‍ ബോക്‌സില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഫഹ്മിന്റെ സഹോദരങ്ങള്‍ കൌതുകത്തിന് വളര്‍ത്തുന്നതാണ് മത്സ്യം.മാതാവ് : ഫൗസിയ
