വെഞ്ഞാറമൂട് : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിൽ ഇടിച്ചു കയറി ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കറി ഉടമ അമ്പലം മുക്ക് സ്വദേശി രമേശാണ് (49) മരിച്ചത്.
വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45 മണിയോടെയായിരുന്നു അപകടം.രാവിലെ ഹോട്ടൽ തുറക്കാനെത്തിയ രമേശ് സ്ഥാപനം തുറന്നു കൊണ്ടിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി രമേശിനെയും ഇടിച്ച് തെറിപ്പിപ്പിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല.
കാറിൽ ഉണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഗോകുലം മെഡിക്ക ൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
