ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം തുര്‍ക്കിയില്‍ അടിയന്തര ലാൻഡ് ചെയ്തതിനെത്തുടർന്ന് 200 ലധികം ഇന്ത്യൻ യാത്രക്കാർ കുടുങ്ങി. തുർക്കിയിലെ വിദൂര ദിയാർബക്കിർ വിമാനത്താവളത്തിൽ (DIY) 16 മണിക്കൂറിലേറെയായി തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തില്‍ തുടരുകയാണ് യാത്രക്കാര്‍. ബദൽ സംവിധാനം ഒരുക്കാൻ സമയമെടുക്കുന്നതിനാൽ വിമാനം വിമാനത്താവളത്തിൽ ദിയാർബക്കിർ തന്നെ നിലകൊള്ളുകയാണ്. വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
ലാന്‍ഡിങ്ങിനിടെ വിമാനം സാങ്കേതിക തകരാര്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തിലില്ല. ഇതുമൂലം 16 മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍തന്നെ തുടരുകയാണ് യാത്രക്കാര്‍. യാത്ര പുനരാരംഭിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടെര്‍മനിലില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാർ എന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമുണ്ട്.
‘ആശയവിനിമയ സൗകര്യങ്ങളില്ലാതെ പകുതി ശൂന്യമായ ഒരു ടെർമിനൽ കെട്ടിടത്തിൽ ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങളുടെ കൂടെ ചെറിയ കുട്ടികളും സ്ത്രീകളും കുറച്ച് രോഗികളുമുണ്ട്, ഞങ്ങൾ ഇറങ്ങിയിട്ട് ഏകദേശം 14 മണിക്കൂർ കഴിഞ്ഞു,’ ഒരു യാത്രക്കാരൻ പറഞ്ഞു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പിന്തുണ ഉറപ്പ് നൽകിയതായും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി വ്യോമയാന മന്ത്രാലയം ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
