കണ്ണൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നതിനിടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചെറുപുഴ പാടിയോട്ടുചാലിലാണ് സംഭവം. പി. രാജൻ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറ ഉൾപ്പെടെ തകരുകയും കിണറിനുള്ളിലേക്ക് പതിക്കുകയും ചെയ്തു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
