കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ചങ്ങനാശ്ശേരി: തടികയറ്റിവന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: