തൃശൂർ: എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ എറവ് സ്വദേശിനി 62 കാരിയായ മീനയാണ് മരിച്ചത്. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നിപ്പനി എന്നും അറിയപ്പെടുന്ന എച്ച്1 എൻ1 ഒരു വൈറസാണ്. 2009 ൽ 284,400 പേരാണ് ഈ പനി ബാധിച്ച് മരിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ശ്വാസതടസ്സം, നെഞ്ചുവേദന, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ, തുടർച്ചയായ തലകറക്കം, അപസ്മാരം, കഠിനമായ പേശി വേദന എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹോയം തേടുക

