തിരുവനന്തപുരം: പാലോട് പച്ചമലയിൽ റബ്ബർ ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു. അജയകുമാർ എന്ന ടാപ്പിങ് തൊഴിലാളിയെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇയാളെ കടിച്ച ശേഷം പാമ്പ് സമീപത്തുള്ള കല്ല് കെട്ടിനിടയിലെ മാളത്തിലേക്ക് കയറി പോയി. പാമ്പ് കടിയേറ്റ അജയകുമാർ ആശുപത്രിയിൽ ചികിത്സ തേടി.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം കല്ല് കെട്ടിനിടയിൽ നിന്നും പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടു പിടികൂടി. സ്നെയ്ക്ക് കാച്ചര്‍മാരാണ് പെരുമ്പാമ്പിനെ പിടികൂടിയത് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പാണിത്. പിന്നീട് ഇതിനെ വനം വകുപ്പ് ഉൾക്കാട്ടിലേക് തുറന്നുവിട്ടു
