ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; ഗുരുതര പരുക്കുകളോടെ സുഹൃത്ത് ആശുപത്രിയിൽ

തിരുവനന്തപുരം: ആഡംബര ബൈക്ക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൊട്ടൻകാവിലാണ് സംഭവം. മലയിൽകീഴ് സ്വദേശി അൻവിൻ ആണ് മരിച്ചത്. അൻവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെല്ലിക്കാട് തെരേസ കോളേജിലെ വിദ്യാർത്ഥിയാണ് അൻവിൻ. ഇയാൾക്കൊപ്പം സഞ്ചരിച്ച് ബിജോയ്‌ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജോയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരു വാഹനത്തെ മറികടന്ന് വരവേ നിയന്ത്രണം തെറ്റി നിർത്തിയിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൽവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് പോസ്റ്റുമോർട്ടം ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിൻറെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: