Headlines

കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു; കുടുംബ വഴക്കെന്ന് സംശയം

കണ്ണൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് മരിച്ചത്. സംഭവത്തിൽ സെൽമയുടെ ഭർത്താവ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും ആക്രമിച്ച ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്.

കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: