ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ സമൂസ വാങ്ങി കൊണ്ടുവന്നില്ലെന്ന പേരിൽ യുവാവിനെ ഭാര്യയും അവരുടെ കുടുംബവും ചേർന്ന് തല്ലി ചതച്ചു. പിന്നാലെ പൊലീസിന് ലഭിച്ച പരാതിയെ ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് സംഗീത ശിവമിനോട് സമൂസ വാങ്ങി വരാൻ ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യം യുവാവ് മറന്നുപോയി ഇതിൻ്റെ പേരിൽ പിന്നീട് യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് ഇയാളുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്
സമൂസ വാങ്ങാത്തതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിലേക്ക് സ്വന്തം വീട്ടുകാരെ സംഗീത വിളിച്ചുവരുത്തി മാത്രമല്ല, ഓഗസ്റ്റ് 31ന് പഞ്ചായത്തും വിളിച്ചു. പഞ്ചായത്ത് കൂടുന്നതിനിടയിലാണ് ശിവമിനെയും കുടുംബത്തെയും സംഗീതയും കുടുംബവും തല്ലിയത്
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവശങ്ങളിലുള്ള ആളുകൾ തമ്മിൽ വാക്കുതർക്കമുണ്ടാവുന്നതും അലർച്ചയും കരച്ചിലുമൊക്കെ ദൃശ്യങ്ങളിലുണ്ട്. അതിനിടയിൽ ചിലർ ഇവരെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ശിവമിന്റെ മാതാവ് വിജയ കുമാരി പൊലീസിൽ പരാതി നൽകിയത്. സംഘർഷത്തിൽ പരിക്കേറ്റവരെല്ലാം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ആദ്യമാണ് യുപിയിലെ അനന്ത്പൂർ ഗ്രാമവാസിയായ ശിവം, സംഗീത എന്ന യുവതിയെ വിവാഹം കഴിച്ചത്.
