മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശിയായ തുഫൈൽ ആണ് മരിച്ചത്. വാടിക്കലിൽ വച്ചു വൈകീട്ട് അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ ആക്രമിച്ചു എന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
