കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി; അഭിനന്ദനവുമായി കെജ്രിവാൾ

തൊടുപുഴ: കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി കേരളത്തിൽ ആദ്യമായി ഒരു സീറ്റിൽ വിജയിച്ചത്. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ ആംആദ്മി പാർട്ടി സ്ഥാനാർഥി ബീന കുര്യനാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പിടിച്ചെടുക്കുകയായിരുന്നു.

നാല് വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ആം ആദ്മിയുടെ അട്ടിമറി ജയം. ബീന കുര്യന് 202 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന്റെ സോണിയ ജോസ് 198 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന്റെ സതി ശിശുപാലൻ 27 വോട്ടുകളിലൊതുങ്ങി.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ബീന കുര്യനെ അഭിനന്ദിച്ചു. കേരളത്തിലെ എല്ലാ ആം ആദ്മി പ്രവർത്തകർക്കും ഈ വിജയം സമർപ്പിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. കരിങ്കുന്നത്തേത് എ.എ.പിയുടെ വിജയത്തുടക്കമാണെന്ന് പാർട്ടി സംസ്ഥാന ഘടകം പ്രതികരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: