ബെംഗളൂരു: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍നിന്ന് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട്ഒന്നരക്കോടിയോളം തട്ടിയ കേസില്‍ മുന്‍ ജീവനക്കാരന്‍ പിടിയിൽ. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗ ത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനെ(36)യാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞഅഞ്ചുവര്‍ഷത്തോളമായിനടത്തിവന്നസാമ്പത്തികക്രമക്കേടുകള്‍ഇക്കഴിഞ്ഞജൂലായില്‍ ഓഡിറ്റ് വിഭാഗംകണ്ടു പിടിച്ചിരുന്നു. പിന്നാലെ കമ്പനിനല്‍കിയപരാതിയിലാണ്പോലീസ് നടപടി.
ബുധനാഴ്ചയാണ് കോഴിക്കോട് നിന്നും പ്രതിയെഅറസ്റ്റ്ചെയ്തത്.കോടതിയില്‍ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെകൂടുതല്‍ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
തട്ടിപ്പിനെ തുടര്‍ന്ന് കമ്പനിയില്‍നിന്നും പുറത്താക്കപ്പെട്ട ഇയാള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി കമ്പനിയുടെമാര്‍ക്കറ്റിങ് വിഭാഗത്തിലെ വിവിധ ഇടപാടകാരുമായി ഗൂഢാലോചന നടത്തി കമ്പനിയില്‍ നിന്നും ഏകദേശം ഒന്നര കോടി രൂപയോളംഇടപാടുകാരുടെ സഹായത്തോടെ തട്ടിയെടുത്ത് തന്റെ കുടുംബാംഗങ്ങളുടെ ബാങ്ക്അക്കൗണ്ടുകളിലേക്ക്മാറ്റുകയായിരുന്നുവെന്നാണ് പരാതി.

