പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് സംഘടന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു
