കല്യാൺ ജ്വല്ലേഴ്സിന്റെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ആറ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കർണാടക ബൈല്ലാരിയിലുള്ള കല്യാൺ ജ്വല്ലറിയുടെ ഷോറൂമിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
എസിയിലുണ്ടായ തകരാർ മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ സ്‌റ്റോറിലെയും പരിസരങ്ങളിലെയും ജനലുകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചു.

