കൊച്ചി: ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ഗിന്നസ്സ് റെക്കോഡിനായി നടത്തിയ നൃത്ത പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നത് ദിവ്യ ഉണ്ണിയാണ്. പരിപാടിയുടെ സംഘടനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.
ദിവ്യ ഉണ്ണിയിൽ നിന്നും മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ സിജോയ് വർഗീസിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ്രേ ഖപ്പെടുത്തണമോ എന്നുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും. സാമ്പത്തിക ഇടപാടില്‍ സിജോയ് വര്‍ഗീസിനെ പങ്കുണ്ടോ എന്ന് അന്വേഷിക്കും. അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡി എം.നിഗേഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പി.എസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

