തിരുവനന്തപുരം : കിളിമാനൂർ പാപ്പാലയിൽ സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് .
ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു.
ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ ഒരു മാലി സ്വദേശിയും ഉണ്ടെന്നാണ് വിവരം. ഇരു ദിശയിൽ വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലൗലി ജോർജ് താമസിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
