തൃശൂരിൽ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു.എടമുട്ടത്ത് ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടിൽ ഹരിദാസ് നായർ(53) ആണ് മരിച്ചത്.ഇന്ന് രാവിലെ കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലി സുരേഷിൻ്റെ വീട്ടിലാണ് ഹരിദാസ് നായരെ മരിച്ച നിലയിൽ കണ്ടത്.കഴുത്തിൽ വേട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നോക്കിയപ്പോഴാണ് വീട്ടു വരാന്തയിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടത്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.വർഷങ്ങൾക്ക് മുമ്പ് പോലീസിന്റെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ് ഹരിദാസ്.
