‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഭീഷണിപ്പെടുത്തി’; പരാതിയുമായി ബാലചന്ദ്രമേനോൻ

കൊച്ചി: നടിയും അഭിഭാഷകനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്ക് ബാലചന്ദ്രമേനോൻ പരാതി നൽകി.

മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍റെ ഫോണിലൂടെയുള്ള ഭീഷണി. അടുത്ത ദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.

മുകേഷടക്കം ഏഴുപേർക്കെതിരെ പരാതി നൽകിയിട്ടുള്ള ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനും പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ബാലചന്ദ്രമേനോന്‍ ആരോപിച്ചു.

അഡ്വക്കേറ്റ് സന്ദീപ് എന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്ന് പറഞ്ഞ് ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, സമൂഹമാധ്യമത്തില്‍ തന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ട് പോസ്റ്റിട്ടു എന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

തന്‍റെ ആദ്യ സിനിമയുടെ ലോക്കേഷനിൽ വെച്ച് ബാലചന്ദ്രമേനോൻ മോശമായി പെരുമാറി എന്നാണ് നടി ആരോപിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: