കൊച്ചി: നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്.ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും നടത്തിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ബാലയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.അപകീര്‍ത്തികരമായ തരത്തില്‍ തനിക്കെതിരെ സോഷ്യല്‍മീഡിയയിലുടെ പ്രചാരണം നടത്തി എന്ന അമൃത സുരേഷിന്റെ പരാതിയിലാണ് നടപടി. കുട്ടിയുമായി ബന്ധപ്പെട്ടും ചില പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. ഇതും കേസിന് ആസ്പദമായിട്ടുണ്ട് എന്നാണ് സൂചന.

