നടൻ കിഷൻ ദാസ് വിവാഹിതനായി. സുചിത്ര കുമാർ ആണ് വധു. ചെന്നൈയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കിഷൻ തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേരുന്നത്.
മുതല്‍ നീ മുടിവും നീ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കിഷൻ ശ്രദ്ധേയനാകുന്നത്. ഏറെ നാളുകളായി കിഷനും സുചിത്രയും തമ്മിൽ പ്രണയത്തിലായിരുന്നു.കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് കിഷൻ. നേർകൊണ്ട പാർവൈ, സമന്വയം, സിംഗപ്പൂർ സലൂൺ, തരുണം തുടങ്ങിയ ചിത്രങ്ങളിലും കിഷൻ അഭിനയിച്ചിട്ടുണ്ട്
