പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ നടൻ മധുപാൽ പുറത്തിറക്കി



എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കണമെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.തിരുവനന്തപുരത്തിൻ്റെ മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അത് അനിവാര്യമാണെന്നും മധുപാൽ കൂട്ടിച്ചേർത്തു.എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സമാഹാരം “അരിവാളും കതിരും ” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുപാൽ . തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ നടക്കുന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻസിപി ജില്ലാ പ്രസിഡൻറ് ആട്ടുകാൽ അജി അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ അസി.സെക്രട്ടറി അരുൺ കെ.എസ് സ്വാഗതം പറഞ്ഞു. , ആർജെഡി നേതാവ് ഡോക്ടർ എ. നീലലോഹിതദാസ്, ജമീല പ്രകാശം ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് ശൂരനാട് ചന്ദ്രശേഖരൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു രവീന്ദ്രൻ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് പൂജപ്പുര രാധാകൃഷ്ണൻ ,കേരള കോൺഗ്രസ് സ്കറിയ വിഭാഗം ജില്ലാ പ്രസിഡൻ്റ് തമ്പാനൂർ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: