കൊച്ചി: നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്തേക്കും. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകാനാണ് സിദ്ദിഖിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ വഴി അറിയിച്ചിരുന്നു. ഈ മാസം 22ന് സുപ്രീംകോടതി സിദ്ദിഖിന്‍റെ കേസ് വീണ്ടും പരിഗണിക്കും.
