Headlines

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക; ഗ്രീഷ്മയെ സ്പോട്ടിൽ തീർക്കണം, എന്തിനാണ് ജയിലിലിട്ട് തടി വയ്പ്പിക്കുന്നത്

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക പറയുന്നു. നിയമങ്ങള്‍ മാറണമെന്നും നടി പറഞ്ഞു.

“ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ ചെയ്യണം. മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ സ്പോട്ടിൽ കൊല്ലണം. അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം”, എന്നാണ് പ്രിയങ്ക പറഞ്ഞത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്കെതിരെ നടിയുടെ പ്രതികരണം. വീഡീയോ പുറത്തു വന്നതിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയ പിന്തുണയാണ് നടിക്ക് ലഭിക്കുന്നത്. പ്രിയങ്ക പറഞ്ഞത് നൂറ് ശതമാനവും ശരിയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റ്. പുരുഷ കമ്മീഷന് പിന്തുണയുമായി പ്രിയങ്ക എത്തിയത് അടുത്തിടെ വലിയ ശ്രദ്ധനേടിയിരുന്നു. പുരുഷന്മാർക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: