നടി സുമലത ബിജെപിയിലേക്ക്

നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയൽ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവർ ബിജെപിയിൽ അംഗത്വമെടുക്കും. മാണ്ഡ്യയയിൽ സംഘടിപ്പിച്ച പ്രവവർത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാർട്ടി വിടുന്നവരെ നമ്മൾ കാണുന്നതാണ്.

നരേന്ദ്ര മോദിയുടെ വികസന സങ്കൽപ്പത്തിനൊപ്പം എനിക്ക് നിൽക്കണം. എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയിൽ തന്നെ ചേർന്നു പ്രവർത്തിക്കാനാണ് എന്റെ തീരുമാനം. സ്വാർത്ഥ താത്പര്യങ്ങൾ ഇല്ലാത്ത അഴിമതിക്കാരൻ അല്ലാത്ത നേതാവാണ് മോദിയെന്നും സുമലത പറഞ്ഞു. മാണ്ഡ്യയ മണ്ഡലം ബിജെപി തന്നെ ഏറ്റെടുക്കണം എന്ന് ദേശീയനേതൃത്വത്തോട് എല്ലാ കൂടികാഴ്ചകളിലും ആവശ്യപ്പെട്ടിരുന്നു . നിർഭാഗ്യവശാൽ മണ്ഡലം ജെഡിഎസ് മത്സരിക്കാനെടുത്തു. ഇനി ഒരിക്കലും ഭർത്താവ് അംബരീഷിൻ്റെ മണ്ണായ മാണ്ഡ്യയ വിട്ടുപോകില്ലെന്നും സുമലത വ്യക്തമാക്കി.

ഇത്തവണ ജെഡിഎസ് സ്ഥാനാർഥി എച്ച് ഡി കുമാരസ്വാമിക്ക് വിട്ടു നൽകും. അവിടെ പ്രചാരണത്തിനിറങ്ങും. 2023 മുതൽ ബിജെപിയുമായി സഹകരിച്ചിരുന്നെങ്കിലും കർണാടക നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: