അഡ്വ. ആന്‍റണി ജൂഡി എറണാകുളത്തെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി



കൊച്ചി: ലോക്സഭ തെരെഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം. ജേക്കബാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഐസിവൈഎം ദേശീയ പ്രസിഡണ്ട്, ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സിഒപി 28 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023ല്‍ പോർട്ടുഗലില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ പതാകാവാഹകനായും ഈ 28കാരന്‍ പങ്കെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: