ബംഗ്ലാദേശിലേക്ക് ഇന്ത്യക്കാൾ പോകരുതെന്ന് മുന്നറിയിപ്പ്: വിദേശകാര്യ മന്ത്രാലയം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ കടുത്ത അരാജകാവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്കുള്ള കൊല്‍ക്കത്ത-ധാക്ക-കൊല്‍ക്കത്ത മൈത്രി എക്‌സ്പ്രസ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. റെയില്‍വേ മന്ത്രാലയം പറയുന്നതനുസരിച്ച് , മൈത്രി എക്സ്പ്രസ്, ബന്ധന്‍ എക്സ്പ്രസ്, മിതാലി എക്സ്പ്രസ് എന്നിവ ജൂലൈ പകുതിയോടെയാണ് അവസാനമായി സര്‍വീസ് നടത്തിയത്. ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധം കാരണം അതിനുശേഷം റദ്ദാക്കിയിരിക്കുകയാണ് . മൈത്രി എക്സ്പ്രസും ബന്ധന്‍ എക്സ്പ്രസും 2024 ജൂലൈ 19 മുതല്‍ 2024 ഓഗസ്റ്റ് 6 വരെ റദ്ദാക്കിയിരുന്നു.

ഇപ്പോള്‍ ഈ ട്രെയിനുകളുടെ റദ്ദാക്കല്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ നീട്ടി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം (എംഇഎ) ശക്തമായി ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇന്ത്യന്‍ നിവാസികളോട് അതീവ ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യന്‍ പൗരന്മാര്‍ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബംഗ്ലാദേശില്‍ താമസിക്കുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അവരുടെ യാത്രകള്‍ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ 8801958383679, 8801958383680, 8801937400591 എന്നീ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും മന്ത്രാലയം പങ്കിട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: