സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിക്ക് നേരെ ദേഹോപദ്രവം; സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് പീഡനം തുടങ്ങിയ കേസിൽ മുമ്പും പ്രതികൾ ഉണ്ട്. മാസങ്ങൾക്ക് മുമ്പ് പെട്രോൾ മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ പിടികൂടി. മാർച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്.

പമ്പിന്റെ കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്‌ക്കാൻ കൊണ്ടുപോകവേയാണ് പണം പിടിച്ചുപറിച്ച്‌ ബൈക്കിൽ കടന്നത്. പോലീസ് അന്വേഷണത്തിൽ പ്രതികൾ ബൈക്ക് പോത്തൻകോട് പൂലന്തറയിൽ ഉപേക്ഷിച്ച്‌ ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ കടന്നതായി അറിഞ്ഞു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണക്കേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: