സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻ്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…’ വിനായകൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി.
കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ വെച്ച് നഗ്നത പ്രദർശനം നടത്തി താരം വിവാദത്തിലായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഒട്ടാകെ ചർച്ചയായി. താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർച്ചയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകൻ മാപ്പുമായി രംഗത്തെത്തിയത്.
നഗ്നത പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
നിൽക്കുന്ന ഫ്ലാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്യുന്നു. നടനെ മെൻഷൻ ചെയ്‌ത് ഫെയ്‌സ്ബുക്കിൽ പങ്കുവെക്കുന്ന വീഡിയോകളുടെ സ്‌ക്രീൻഷോട്ട് എടുത്ത് വിനായകൻ തന്നെ ഇത് സ്വന്തം പേജിലും ഷെയർ ചെയ്‌തിട്ടുണ്ട്.
