കൊച്ചി: തോട്ടിൽ കുളിക്കാനിറങ്ങയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കളി കഴിഞ്ഞ് ഏഴുമണിയോടെ തൊട്ടടുത്തുള്ള കാണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
അതേസമയം, കൊച്ചിയിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്.

