തിരുവനന്തപുരം :2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 24 മുതൽ മാർച്ച 2
വരെ നടത്തുവാൻ തീരുമാനിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ11 മണി മുതൽ ആരംഭിയ്ക്കും.
ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ
അംഗീകരിച്ച ഐ ഡി എന്നിവ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ട്രക്കിംഗ് ഫീസായി
ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്ക്കേണ്ടതാണ്.
ഒരു ദിവസം പരമാവധി 70.
പേർക്ക് മാത്രമാണ് ഓൺലൈൻ വഴി രജിസ്ട്രേഷൻ അനുവദിക്കുക.
14 വയസു മുതൽ 18 വയസു
വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി
പത്രത്തോടൊപ്പമോ മാത്രമേ യാത്ര അനുവദിക്കൂ.
ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ്
സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം.
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്:
https://serviceonline.gov.in/trekking/
വിശദവിവരങ്ങൾക്ക് : വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം: 0471-2360762.
