തിരൂർ: നാല്പത് അടിയോളം ഉയരമുള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയ ആളെ രക്ഷാ സേനാ രക്ഷപ്പെടുത്തി.
അനന്താവൂർ മേടിപ്പാറ തയ്യിൽ കോതകത്ത് മുഹമ്മദ് എന്നയാളാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.
വളവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കുറുങ്കാട് കന്മനം ജുമാ മസ്ജിദ് പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാനാവാതെ കുടുങ്ങി പോകുകയുമായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂർ അഗ്നിരക്ഷാ സേന എത്തി ഇയാളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെയാണ് സംഭവം.അപകട സന്ദേശം ലഭിച്ച ഉടൻ സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ലാഡർ, റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർമാരായ .എം.ബി ഷിബി , വി.സി.രഘുരാജ്, നാട്ടുകാരനായ തെങ്ങുകയറ്റ തൊഴിലാളി എന്നിവർ ചേർന്നാണ് ഇയാളെ സുരക്ഷിതമായി താഴെ ഇറക്കിയത്.

