വായു മലിനീകരണ തോത് കുറഞ്ഞു; ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞതിനാൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ഇന്നുമുതൽ ക്ലാസുകൾ പുനരാരംഭിക്കും . സ്‌കൂളുകൾ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവർത്തനങ്ങൾക്കും പ്രഭാത അസംബ്ലികൾക്കും ഒരാഴ്ചത്തേക്ക് നിരോധനം ഉണ്ടായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ്‌ ഡൽഹിയിൽ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കിയത്. നവംബർ ഒമ്പതു മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചത്.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകുമെന്ന് കണക്കാക്കിയാണ് നേരത്തെ അവധി നൽകിയത്. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന്‌ ക്ലാസുകളിലേറെയും ഓൺലൈനിലേക്ക് മാറിയിരുന്നു. ഡൽഹി സർക്കാരും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും നടത്തിയ സംയുക്ത പഠനത്തിൽ, ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളിൽ നിന്നുള്ളവയാണെന്ന് വിലയിരുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: