കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസിഡന്റ് എൻ അരുണും അറിയിച്ചു.
സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അറിയിച്ചു. എഐവൈഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു കൊണ്ട് വീട് നിർമ്മാണത്തിനായുളള പണം കണ്ടെത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

