Headlines

യുഎസ് വിമാന അപകടത്തിൽ എല്ലാവരും മരിച്ചുവെന്ന് റിപ്പോർട്ട്; 28 മൃതദേഹങ്ങൾ കിട്ടി




വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ റീഗൻ നാഷണൽ എയർപോർട്ടിനു സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു തന്നെയാണ് വിശ്വാസമെന്നു വാഷിങ്ടൻ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണോലി വ്യക്തമാക്കി.

ഇതുവരെയായി 28 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 27എണ്ണം വിമാനത്തിലും ഒരാളുടേത് ഹോലികോപ്റ്ററിൽ നിന്നും കണ്ടെത്തി.

പോടോമാക് നദിയിലും സമീപ പ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടക്കുന്നത്. നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാ പ്രവർത്തനമല്ല നടക്കുന്ന മൃതദേഹങ്ങൾക്കായുള്ള തിരിച്ചിലാണെന്നും അധികൃതർ വ്യക്തമാക്കി.




അമേരിക്കൻ എയർലൈൻസിന്റെ സിആർജെ – 700 എന്ന വിമാനമാണ് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയിൽ പതിച്ചത്. വാഷിങ്ടൺ ഡിസിയിൽ റിഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം. അമേരിക്കൻ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്.വിമാനത്തിൽ 65 യാത്രക്കാർ ഉണ്ടായിരുന്നു. പരിശീലന പറക്കൽ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: