ചരിത്രവിധിയായി ആലുവ പീഡനക്കേസ്; രാജ്വത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ

ആലുവ: ആലുവയിൽ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ ചരിത്രവിധിയാണ് ഉണ്ടായിരിക്കുന്നത്. പോക്സോ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ വധശിക്ഷയാണിത്. പോക്സോ നിയമമുണ്ടായി 12 വർഷം തികയുന്ന ദിനത്തിൽ തന്നെ പോക്സോ കേസിൽ രാജ്യത്തെ ആദ്യ വധശിക്ഷാ വിധി വരുന്നത് എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. 2011 നവംബർ 14നാണ് പോക്സോ നിയമം പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്ത് കുട്ടികൾക്കെതിരായ പീഡനക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമത്തിൽ ഭേദഗതി വരുത്തിയത്.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ആലുവ കേസിൽ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: