ചെന്നൈ എണ്ണൂരിൽ അമോണിയം ചോർച്ച. കൊറോമൻഡൽ എന്ന സ്വകാര്യ കമ്പനിയിൽ സ്ഥാപിച്ച പൈപ്പുകളിൽ നിന്നാണ് വാതകം ചോർന്നത്. അമോണിയ ശ്വസിച്ച 30ൽ അധികം പ്രദേശവാസികൾ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിൽ ആണുള്ളത്. ചെന്നൈ എണ്ണൂരിലെ യൂണിറ്റിലെ വളം നിർമ്മാണ കമ്പനിയിയാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് ലീക്കുണ്ടായത്.
പ്രദേശത്ത് ആകെ ദുർഗന്ധം വമിക്കുകയും പെരിയ കുപ്പം മേഖലയിലെ താമസക്കാരെയാണ് ഗ്യാസ് ലീക്ക് സാരമായി ബാധിച്ചത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട 25ൽ അധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമോണിയ ലീക്കുണ്ടായതിന് പിന്നാലെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചതായാണ് കമ്പനി ബുധനാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
