തിരുവനന്തപുരം: നെടുമങ്ങാട് വയോധികയുടെ കാലിന് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. ബസിൽ നിന്നിറങ്ങുന്നതിന് മുൻപ് ബസ് എടുത്തതോടെയാണ് അപകടമുണ്ടായത്. ടയറിനടിയിൽപ്പെട്ട് വയോധികയ്ക്ക് വലതുകാൽ നഷ്ടമായി. ഇതോടെ വാളിക്കോട് സ്വദേശി ഐ ഷാബീവിയുടെ (72) കാൽ മുറിച്ചു മാറ്റേണ്ടതായി വന്നു. സംഭവത്തിൽ ഇവരുടെ കുടുംബം പോലീസിൽ പരാതി നൽകി.
ഇറങ്ങുന്നതിന് മുൻപ് കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; വയോധികയ്ക്ക് കാൽ നഷ്ടമായി
