എടപ്പാള്‍ : ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു.
വട്ടംകുളം സ്വദേശി ഷറഫുദീനാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ രാത്രി 8 മണിക്ക് എടപ്പാള്‍ ജംങ്ഷനിലെ പട്ടാമ്പി റോഡില്‍ വെച്ചാണ് അക്രമം നടന്നത്.
ഷറഫുദീന്‍ ബൈക്ക് ഇവിടെ നിര്‍ത്താന്‍ ശ്രമിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ പ്രകോപിതനായി അക്രമം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഷറഫുദീനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .
