ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജനുവരി 31നാണ് സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടന്നത്. രണ്ടു വിദ്യാർത്ഥികൾ ചേർന്ന് രണ്ടാം ക്ലാസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പെൺകുട്ടിയുടെ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ക്രമസമാധാനനില തകർന്നതായും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആരോപിച്ചു
