Headlines

കോവളത്ത് വീട്ടുവളപ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് വീട്ടുവളപ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോവളം വെളളാർ നെടുമം ടി.സി.67/2019 മുരിങ്ങവിള വീട്ടിൽ പരേതരായ ഗോവിന്ദന്റെയും അപ്പിയുടെയും മകളായ കൗസല്യ(67) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനായി എത്തിയ ബന്ധു ആളെ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവമറിയുന്നത്.

ഇവർ താമസിച്ചിരുന്ന ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ കോവളം പോലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ.സജീവ് ചെറിയാൻ ഉൾപ്പെട്ട പോലീസ് സംഘമെത്തി വീടും പരിസരവും പരിശോധിച്ചു. ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. വയോധിക ബന്ധുക്കളിൽ നിന്ന് അകന്നുകഴിയുകയായിരുന്നു. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതയാണ്. കോവളം പോലീസ് കേസെടുത്തു. സഹോദരങ്ങൾ: വിശാലാക്ഷി, പങ്കജാക്ഷി , വനജാക്ഷി, സുഭദ്ര

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: