കോതമംഗലം: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് പെൺകുട്ടി ജീവനോടുക്കിയത്. പോസ്റ്റുമർട്ടത്തിന്റെ റിപ്പോർട്ടിൽ കുട്ടിലൈംഗീക അതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു.
പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഇൻസ്പെക്ടർ ഷൈൻ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന വിവേകിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്
