തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിൽ വർധനവ്; കേരളത്തിൽ 346 രൂപയാക്കി




ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.


പദ്ധതി വേതനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ് നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാൾ 250, ആന്റമാൻ ജില്ല 329, നിക്കോബാര്‍ ജില്ല 347, ദദ്ര നഗര്‍ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 എന്നിങ്ങനെയാണ് പുതുക്കിയ വേതന ഘടന. വര്‍ധിപ്പിച്ച വേതനം 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: