വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീര്‍ രംഗത്ത്


തിരുവനന്തപുരം : ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എഎൻ ഷംസീർ രംഗത്ത്. താനായിട്ട് പറഞ്ഞ കാര്യങ്ങൾ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസിയെ വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല.എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്.ഒരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല.ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്.താൻ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകൾ പറയുന്നത്.തനിക്ക് മുൻപും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്.അതേ താനും പറഞ്ഞിട്ടുള്ളൂ.തന്‍റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു.ആകാശത്തിൽ നിന്ന് പൊട്ടി ഇറങ്ങിയതല്ല.പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം.എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല.തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്.വിശ്വാസി സമൂഹത്തിന് താൻ എതിരല്ല.നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു.

ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എൻഎസ്എസ് നേതൃത്വത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. ബിജെപി, കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. തിരുവനനന്തപുരത്ത് പാളയത്തു നിന്നു പഴവങ്ങാടിയിലേയ്ക്ക് നാമ ജപ ഘോഷയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: