ജനങ്ങളെ ഭീതിയിലാക്കി രാത്രികാലങ്ങളിൽ വീടുകളിലെത്തി കോളിംഗ് ബെൽ അടിച്ച് കാണാതാകുന്ന അജ്ഞാത സ്ത്രീ.

രാത്രികാലങ്ങളിൽ വീടുകളിലെത്തി കോളിംഗ് ബെൽ അടിച്ച് കാണാതാകുന്ന അജ്ഞാത സ്ത്രീ. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന സ്ത്രീയെത്തേടി പോലീസും നാട്ടുകാരും. സൽവാർ കമ്മീസ് ധരിച്ച് ദുപ്പട്ട കൊണ്ട് ശരീരം മുഴുവൻ മൂടിയെത്തുന്ന സ്ത്രീ അർദ്ധരാത്രി വീടുകൾക്ക് മുന്നിലെത്തി കോളിംഗ് ബെൽ അടിക്കുന്ന ചില സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സോന ഗാർഡനിലെ രാജമണ്ഡിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവർ കടന്നുവരുമ്പോൾ തെരുവ് നായ്‌ക്കൾ അസാധാരണ രീതിയിൽ ഓരിയിടുന്നതും അവിടെ നിന്ന് ഓടി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.


ഇവരുടെ മുഖം തിരിച്ചറിയാൻ തക്കവണ്ണമുള്ള വീഡിയോകൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകാതെ ആശങ്കയിലാണ് നാട്ടുകാർ. സോഷ്യൽ മീഡിയയിൽ വീ‍ഡിയോ വലിയൊരു ദുരൂഹത തന്നെ പടർത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും പട്രോളിംഗ് ശക്തമാക്കുമെന്നും എഎസ്പി നിരഞ്ജൻ ശർമ പറഞ്ഞു.നാട്ടുകാരും ഇവരെ തേടുന്നുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: