സിആർപി എഫിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ജവാന്മാരുടെ കൂട്ടായ്മയായ അനന്തപുരി സിആർപിഎഫ് ജവാൻസ് കുടുംബ സംഗമം സംഘടിപ്പിച്ചു.കോട്ടയ്കം അനന്തപുരി ഹാളിൽ നടന്ന സംഗമം ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്കാര ജോതാവ് തന്മയ സോൾ ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. അരുൺ സോൾ ( ആക്ടർ , അസോസിയേറ്റ് ഡയറക്ടർ , ഫോട്ടോഗ്രാഫർ , ) മുഖ്യ അതിഥിയായി. പ്രസിഡന്റ്
അജിത് കുമാർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീലാൽ ആർ സ്വാഗത പ്രസംഗംപറഞ്ഞു.
പെൻഷൻ വന്ന സിആർപിഎഫ് ജവാന്മാരെ ആദരിക്കുകയും ജില്ലയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കിരണം ട്രസ്റ്റിനെ ആദരിച്ച ചടങ്ങിൽ അനൂപ് (കിരണം ട്രസ്റ്റ് പ്രസിഡന്റ് ) മൊമെന്റോ അരുൺ സോളിൽനിന്നും ഏറ്റുവാങ്ങി, അനന്തപുരി സിആർപിഎഫ് കുട്ടായ്മയുടെ തിരിച്ചറിയൽ കാർഡ് അരുൺ സോൾ വിതരണം ചെയ്തു. പ്രവീൺ (വർക്കിംഗ് കമ്മിറ്റി അംഗം )കൃതജ്ഞത പറഞ്ഞു.

