മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ മോഷണവും; ദുരന്തമുഖത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി പോലീസ്




മേപ്പാടി: രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തമുഖത്ത് മോഷണം നടക്കുന്നതായി വിവരം. മലയാളികൾ ഒന്നടങ്കം രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് സാഹചര്യം മുതലെടുത്ത് മരിച്ചുപോയവരുടെയും മറ്റും സ്വർണ്ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. ഇതര സംസ്ഥാനക്കാരായ ആളുകൾ ആണ് കവർച്ച നടത്തിയതെന്ന് പോലീസ് പറയുന്നത്. ദുരന്തസ്ഥലത്ത് നിരീക്ഷണം ശക്തമാക്കി പോലീസ്.


വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്‌

അതേസമയം മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് കൈമാറുന്നുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: