വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിക്ക് കീഴിൽ അങ്കണവാടികൾ പ്രവർത്തനം ആരംഭിച്ചതിന്റെ അൻപതാം വാർഷിക ആഘോഷ ഭാഗമായി ലോഗോ ക്ഷണിച്ചു.
സൃഷ്ടികൾ എഫോർ സൈസ് പേപ്പറിൽ തയ്യാറാക്കണം. ഒന്നാം സമ്മാനം 5,000 രൂപ. സൃഷ്ടികൾ icdsasection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി 28ന് മുമ്പായി അയക്കണം.
