നെടുമങ്ങാട്: തീപ്പെട്ടി നൽകാത്തതിലുള്ള വിരോധത്തിൽ അന്ധനായ കടയുടമയെ ആക്രമിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ. പനവൂർ പൂവക്കാട് അജു ഭവനിൽ എം.ഷിജു(40) ആണ്. വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി തീപ്പെട്ടി ഉണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിലുള്ള വിരോധത്തിൽ ബിനുവിനെ കടയിൽ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പിയെടുത്ത് നെഞ്ചിലും തലയിലും ഇടിച്ചും അടിച്ചും പരിക്കേൽപ്പിച്ചു.
ഇവിടെനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് നെടുമങ്ങാട് എസ്.എച്ച്.ഒ. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, മനോജ്, സുരേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
