Headlines

വാർഷികാഘോഷവും
പ്രതിഭസംഗമവും നടന്നു

കല്ലമ്പലം :കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും പ്രതിഭാസംഗമവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷനായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വൽസല, സ്കൂൾ പ്രിൻസിപ്പാൾസിന്ധു ബി, ഹെഡ്മിസ്ട്രസ് റീന. ടി. സ്കൂൾ മാനേജർ സുരേഷ്,സ്റ്റാഫ് സെക്രട്ടറിമാരായ പ്രിയദർശിനി, മഞ്ജുഷ, കൺവീനർ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മൽസര വിജയികൾക്ക് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപപരിപാടികൾ നടന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: